Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2019 11:34 PM GMT Updated On
date_range 21 Sep 2019 11:34 PM GMTപെരിങ്ങത്തൂരിൽ ജ്വല്ലറി തുരന്ന് മോഷണശ്രമം
text_fieldsപെരിങ്ങത്തൂർ: പെരിങ്ങത്തൂർ ടൗണിലെ സ്വർണാഞ്ജലി ജ്വല്ലറിയുടെ ചുമർ തുരന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം. ശനിയാഴ് ച പുലർച്ചയാണ് സംഭവം. ജ്വല്ലറിയുടെ പിൻവശത്തുള്ള മറ്റൊരു കടയുടെ ചുമർ തുരന്നാണ് മോഷ്ടാവ് ജ്വല്ലറിയിലേക്ക് കയറിയത്. ലോക്കർ തുറക്കാനുള്ള ശ്രമം നടന്നില്ല. അതിനാൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉടമസ്ഥർ പറഞ്ഞു. രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. ചൊക്ലി സി.ഐയും എസ്.ഐയും സ്ഥലത്തെത്തി സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്കായി കൊണ്ടുപോയി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ ജ്വല്ലറിയും പരിസരവും പരിശോധിച്ചു.
Next Story