Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2019 11:33 PM GMT Updated On
date_range 21 Sep 2019 11:33 PM GMTനിയമവിരുദ്ധ രജിസ്ട്രാർ നിയമനം: സർക്കാർ ഇടപെടണം സി.കെ.സി.ടി
text_fieldsനിയമവിരുദ്ധ രജിസ്ട്രാർ നിയമനം: സർക്കാർ ഇടപെടണം സി.കെ.സി.ടി കോഴിക്കോട്: രജിസ്ട്രാറെ പിരിച്ചുവിട്ട് കാലിക്കറ്റ് സർവകലാശാലയിൽ ജനാധിപത്യ വിരുദ്ധമായി നടത്തിയ രജിസ്ട്രാർ നിയമനം സർക്കാർ അസാധുവാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അടിസ്ഥാന യോഗ്യതപോലുമില്ലാത്തയാളാണ് നിലവിലെ രജിസ്ട്രാറെന്നും ആരോപിച്ചു. അഞ്ചു വർഷത്തെ അക്കാദമിക ഭരണപരിചയമില്ലാത്ത പുതിയ രജിസ്ട്രാർ എയ്ഡഡ് കോളജിലെ അധ്യാപകനാണ്. സിൻഡിക്കേറ്റ് അംഗം എന്നത് നിയമപരമായി അക്കാദമിക പരിചയമായി കണക്കാക്കാൻ പറ്റില്ല. നിലവിൽ എയ്ഡഡ് കോളജിൽ പ്രവർത്തിക്കുമ്പോഴാണ് സിൻഡിക്കേറ്റ് മെംബറായത്. ജോലിയുടെ ഭാഗമല്ലാത്ത പ്രവൃത്തിപരിചയം യോഗ്യതയല്ലെന്നും സി.കെ.സി.ടി ആരോപിച്ചു. 4050 വയസ്സിനിടയിലുള്ളവരെ മാത്രമേ ഇൗ തസ്തികയിലേക്ക് പരിഗണിക്കാവൂവെന്നാണ് ചട്ടം. ഇൗ വ്യവസ്ഥയും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ യൂനിവേഴ്സിറ്റിയെ രക്ഷിക്കുക, സ്റ്റാറ്റ്യൂട്ട് സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ ഒന്നിന് യുണിവേഴ്സിറ്റി മാർച്ച് നടത്താൻ തീരുമാനിച്ചതായി സി.കെ.സി.ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. അലവി ബിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. സൈനുൽ ആബിദ്, പ്രഫ. കെ.കെ. അഷ്റഫ്, പ്രഫ. അബ്ദുൽ ജലീൽ ഒതായി, റഹ്മത്തുല്ല നൗഫൽ, ഡോ. അബ്ദുൽ ജബ്ബാർ, ഡോ. അലി നൗഫൽ, അൻവർ ഷാഫി, ആബിദ ഫാറൂഖി, ജാഫർ ഓടക്കൽ, ഫാത്തിമ ജസീന, സാജിദ് ബാബു എന്നിവർ സംസാരിച്ചു. പ്രഫ. പി.എം. സലാഹുദ്ദീൻ സ്വാഗതവും പ്രഫ. ഷഹദ് ബിൻ അലി നന്ദിയും പറഞ്ഞു.
Next Story