Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസുകൾക്ക്...

ബസുകൾക്ക് നിർത്താനിടമില്ലാതെ ശ്രീകണ്ഠപുരം ബസ്​സ്​റ്റാൻഡ്​

text_fields
bookmark_border
ശ്രീകണ്ഠപുരം: നഗരസഭയുടെ ബസ്സ്റ്റാൻഡിൽ ബസുകൾക്ക് പ്രവേശിക്കാനാവാത്തവിധം വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാകുന ്നു. നഗരസഭയും പൊലീസും ഇക്കാര്യത്തിൽ ഇടപെടുമെന്ന് പറഞ്ഞിരുന്നെങ്കിലും ബസ് സ്റ്റാൻഡിൻെറ പ്രവേശനഭാഗത്തടക്കം അനധികൃത പാർക്കിങ് തുടരുകയാണ്. മയ്യിൽ, മലപ്പട്ടം, കാഞ്ഞിലേരി, നടുവിൽ ഭാഗങ്ങളിലേക്കുള്ള ബസുകൾക്ക് സ്റ്റാൻഡിൽ നിർത്തിയിടാൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. മുമ്പ് ട്രാഫിക് ഡ്യൂട്ടിയുള്ള ഹോംഗാർഡുമാരെ ഉപയോഗിച്ച് അനധികൃത പാർക്കിങ്ങിനെതിരെ ചില നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ ഒന്നും നടക്കുന്നില്ല. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയുണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇരിട്ടി--തളിപ്പറമ്പ് റൂട്ടിലേയും പ്രധാന കുടിയേറ്റപ്രദേശങ്ങളായ ചെമ്പേരി, പയ്യാവൂർ മേഖലകളിലേക്കുമുള്ള നൂറോളം ബസുകൾ കയറിയിറങ്ങുന്നതാണ് ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡ്. അറിവുത്സവം തുടങ്ങി ശ്രീകണ്ഠപുരം: സ്ത്രീകളിൽ ശാസ്ത്ര ബോധവത്കരണത്തിനായി വാർഡ് തലങ്ങളിൽ നടക്കുന്ന അറിവുത്സത്തിന് ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ആറാം വാർഡിലെ അറിവുത്സവം ചുഴലി ശിശുമന്ദിരത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.വി. ഭവാനി അധ്യക്ഷത വഹിച്ചു. പി. സിന്ധു, കെ.പി. അനിത, കെ.സി. അമ്മുക്കുട്ടി എന്നിവർ ക്ലാസുകളെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story