Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:04 AM IST Updated On
date_range 21 Sept 2019 5:04 AM ISTpyr3 മണൽതിട്ട നീക്കാൻ നടപടി വേണം
text_fieldsbookmark_border
പയ്യന്നൂർ: പാലക്കോട് വലിയകടപ്പുറം അഴിമുഖത്ത് മണൽതിട്ടമൂലം അപകടങ്ങൾ പതിവായിരിക്കുകയാണെന്നും അപകടങ്ങളിൽപെട് ട് നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇവിടെ മണൽതിട്ട നീക്കംചെയ്ത് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പയ്യന്നൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. മണൽതിട്ടകാരണം വലിയ വള്ളങ്ങൾ പുഴയിലേക്ക് അടുക്കാൻകഴിയാതെ കടലിൽതന്നെ നിർത്തി ചെറിയവള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളെയും മത്സ്യവും കരക്കെത്തിക്കേണ്ട സ്ഥിതിയാണ് വർഷങ്ങളായി നിലനിൽക്കുന്നത്. ഇതുമൂലം തൊഴിലാളികൾ വലിയ പ്രയാസമനുഭവിക്കുകയാണ്. അടിഞ്ഞുകുടിയ മണൽ നീക്കി അപകടമൊഴിവാക്കുന്നതിനും സ്ഥിരം സംവിധാനമെന്നനിലയിൽ ഇവിടെ പുലിമുട്ട് നിർമിക്കുന്നതിനും നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എസ്.എ. ശുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു ടി.പി. മഹമൂദ് ഹാജി, കെ.കെ. അഷറഫ്, സി.കെ. മൂസക്കുഞ്ഞി ഹാജി, പൂമംഗലം ഇബ്രാഹീം, എം.ടി.പി. സൈഫുദ്ദീൻ, പി.കെ. അബദുൽ ഖാദർ മൗലവി, പി.എം. ലത്തീഫ്, വി.കെ.പി. ഇസ്മായിൽ, ഇഖ്ബാൽ കോയിപ്ര, ടി.പി. മുസ്തഫ, അക്ബർ കോലുവള്ളി, പി.പി. മുഹമ്മദലി, കെ. ഖലീൽ, കോച്ചൻ ലത്തീഫ്, എം. ബഷീർ, ഫായിസ് കവ്വായി, കെ.എ. ഇബ്രാഹീംകുട്ടി ഹാജി എന്നിവർ സംസാരിച്ചു. പി.എസ്. റഫീഖ് അഷറഫി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story