Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2019 11:32 PM GMT Updated On
date_range 18 Sep 2019 11:32 PM GMTവേങ്ങാട് പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള വിതരണം
text_fieldsകൂത്തുപറമ്പ്: വേങ്ങാട് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ബൃഹദ് പദ്ധതിക്ക് വാട്ടർ അതോ റിറ്റി തുടക്കംകുറിച്ചു. പഞ്ചായത്തുമായി സഹകരിച്ച് വാട്ടർ കണക്ഷൻ മേളകൾ സംഘടിപ്പിച്ചുകൊണ്ടാണ് കുടിവെള്ളമെത്തിക്കുക. വർധിച്ചുവരുന്ന കുടിവെള്ളക്ഷാമം മുൻകൂട്ടി കണ്ടുകൊണ്ടാണ് കേരള വാട്ടർ അതോറിറ്റി ബൃഹദ് പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. വേങ്ങാട് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷ നൽകുന്ന മുഴുവനാളുകൾക്കും 15 ദിവസത്തിനകംതന്നെ പൈപ്പ് ലൈൻ മുഖേന കുടിവെള്ളമെത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നതെന്ന് വാട്ടർ അതോറിറ്റി പെരളശ്ശേരി സബ്ഡിവിഷൻ അസി. എൻജിനീയർ എം. പ്രകാശൻ പറഞ്ഞു. പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പരിധിയിൽ വരുന്ന പത്ത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വേങ്ങാടിന് പുറമെ പെരളശ്ശേരി, അഞ്ചരക്കണ്ടി, കടമ്പൂർ, കീഴല്ലൂർ, പഞ്ചായത്തുകളിലും പദ്ധതി യാഥാർഥ്യമാക്കും. വേങ്ങാട് പഞ്ചായത്ത് ഓഫിസിൽ നടന്ന വാട്ടർ കണക്ഷൻ മേള മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് കെ. മധുസൂദനൻ, സി.പി. കോമളവല്ലി, എ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അടുത്ത മാർച്ചിന് മുമ്പ് മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ഒരുക്കത്തിലാണ് വാട്ടർ അതോറിറ്റി അധികൃതർ.
Next Story