Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2019 11:33 PM GMT Updated On
date_range 16 Sep 2019 11:33 PM GMTതല്‍സൈനിക് ക്യാമ്പില്‍ അവസരം ലഭിച്ചു
text_fieldsbookmark_border
മട്ടന്നൂര്‍: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ 27വരെ നടക്കുന്ന തല്‍സൈനിക് ക്യാമ്പില്‍ പങ്കെടുക്കാന്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍നിന്ന് എം. ശരത്, പി.കെ. സംജോഗ് എന്നീ കാഡറ്റുകള്‍ക്ക് അവസരം ലഭിച്ചു. 10 ദിവസം വീതമുള്ള ആറു ക്യാമ്പുകളില്‍ വിജയിച്ചവരാണിവര്‍. കണ്ണൂര്‍ ആസ്ഥാനമായ 31 കേരള ബറ്റാലിയനില്‍നിന്ന് ആകെ നാലു പേര്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ചത്. ശരത് രണ്ടാം വര്‍ഷ ഹിന്ദി വിദ്യാര്‍ഥിയും കുയിലൂരിലെ ശ്രീനിലയത്തില്‍ കെ.ബി. ശിവൻെറ മകനും സംജോഗ് രണ്ടാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിയും ഹരിപ്പനൂരിലെ പുതിയവീട്ടില്‍ പി.കെ. രാജൻെറ മകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story