Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

നിയമപോരാട്ടത്തിനൊടുവിൽ കാൽ ലക്ഷം നഷ്​ടപരിഹാരം; ഐ.എഫ്​.എസ്​ ഓഫിസർ തുക ദുരിതാശ്വാസ ഫണ്ടിന്​ നൽകി

text_fields
bookmark_border
ന്യൂഡൽഹി: വിലയിരുത്തൽ റിപ്പോർട്ടിലെ അപാകം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ഉത്തരഖണ്ഡ് ഹൈകോടതിയിൽ ഫയൽ ചെയ ്ത കേസിലെ നഷ്ടപരിഹാരത്തുകയായ കാൽ ലക്ഷം രൂപ ഐ.എഫ്.എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവിസ്) ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഏറെ നാളത്തെ നിയമപോരാട്ടത്തിനുശേഷം 2018 ആഗസ്റ്റിലെ ഹൈകോടതി വിധി പ്രകാരം ലഭിച്ച തുകയാണ് ന്യൂഡൽഹി 'എയിംസ്' ചീഫ് വിജിലൻസ് ഓഫിസറും മഗ്സാസെ പുരസ്കാര ജേതാവുമായ സഞ്ജീവ് ചതുർവേദി സംഭാവന ചെയ്തത്. നേരത്തെ പുരസ്കാര തുകയും ഇദ്ദേഹം സംഭാവന ചെയ്തിരുന്നു. 20122016 കാലയളവിലെ എയിംസിലെ സേവനത്തിലെ മോശം റിപ്പോർട്ടിനെതിരെയാണ് ചതുർവേദി 2017 ജൂലൈയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ (സി.എ.ടി) പരാതി നൽകിയത്. സി.എ.ടി നൈനിറ്റാൾ ബെഞ്ചിൽ ചതുർവേദിക്ക് അനുകൂലമായി വിധി വന്നതോടെ അതിനെതിരെ സി.എ.ടിയുടെ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിനെ കേന്ദ്രം സമീപിച്ചു. ഇതോടെ നൈനിറ്റാൾ ബെഞ്ചിൻെറ അനുകൂല നടപടി മരവിപ്പിച്ചു. തുടർന്നാണ് ചതുർവേദി ഉത്തരഖണ്ഡ് ഹൈകോടതിയെ സമീപിച്ചത്. സി.എ.ടി ചെയർമാൻെറ നടപടികൾ വിമർശിച്ച ഹൈകോടതി കാൽ ലക്ഷം രൂപ കേന്ദ്രവും എയിംസുംകൂടി നൽകാൻ ഉത്തരവിട്ടു. കേന്ദ്രവും എയിംസും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്നു. മാത്രമല്ല, 20,000 രൂപ അനാവശ്യ സമയനഷ്ടത്തിന് പിഴക്കും ഉത്തരവായി. ഇതിനിടെ ഉത്തരഖണ്ഡ് ഹൈകോടതി കോടതിയലക്ഷ്യത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും എയിംസ് ഡയറക്ടർകും നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്രം നൽകിയ മാപ്പപേക്ഷ പരിഗണിച്ച കോടതി നഷ്ടപരിഹാരത്തുക ഉടൻ നൽകാൻ ഉത്തരവിട്ടു. ഒടുവിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച തുക ദുരിതാശ്വാസ ഫണ്ടിലേക്ക് ചതുർവേദി നൽകുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story