ബ്രൗണ്‍ഷുഗറുമായി മൂന്നുപേര്‍ പിടിയില്‍

05:02 AM
16/09/2019
കണ്ണൂര്‍: വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ബ്രൗണ്‍ഷുഗറുമായി മൂന്നുപേരെ പിടികൂടി. കക്കാട് സ്വദേശികളായ സി.പി. സാജിര്‍ (20), സി.പി. സിയാദ് (18), കെ. ശഫീഖ് (23) എന്നിവരെയാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. വളപട്ടണം എസ്‌.ഐ പി. വിജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മൂന്ന് ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. എ.എസ്‌.ഐ ബാലകൃഷ്ണൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രമേഷ്, പ്രേമരാജൻ, സുഭാഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Loading...