നിർത്തിയിട്ട ലോറിയിൽ ടൂറിസ്​റ്റ്​ ബസിടിച്ച് നാലുപേർക്ക് പരിക്കേറ്റു

05:02 AM
16/09/2019
ന്യൂ മാഹി: ദേശീയപാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ടൂറിസ്റ്റ് ബസിടിച്ച് നാല് ബസ് യാത്രികർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 6.25ഓടെ തലശ്ശേരിക്കും മാഹിക്കുമിടയിൽ ഉസ്സൻമൊട്ടയിലാണ് സംഭവം. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന നീലാംബരി ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. വിനോദ് (എറണാകുളം), മുഹമ്മദ് ജാവിർ (പഴയങ്ങാടി), നിജിൽ (ശ്രീകണ്ഠപുരം), ഉലഹന്നാൻ (പയ്യാവൂർ) എന്നിവരാണ് തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിക്കുകൾ സാരമുള്ളതല്ല. കോയമ്പത്തൂരിൽനിന്ന് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി ഉസ്സൻമൊട്ട റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസിൻെറ ഇടതുവശത്തെ മുൻഭാഗം ലോറിയുടെ പിറകിൽ വലതുഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻെറ മുൻഭാഗം തകർന്നു. ന്യൂ മാഹി പൊലീസും തലശ്ശേരി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
Loading...