ഏകഭാഷ പദ്ധതിയാക്കാനുള്ള ശ്രമം

05:02 AM
16/09/2019
തലശ്ശേരി: രാജ്യം അംഗീകരിക്കുന്ന ഭാഷ പദ്ധതിയായ ത്രിഭാഷ പദ്ധതി അട്ടിമറിച്ച് ഏകഭാഷ പദ്ധതിയാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻെറ ഭാഗമായാണ് ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഓരോ സംസ്ഥാനത്തിൻെറ ഭാഷകൾക്കും അർഹമായ പ്രാധാന്യം നൽകുന്ന ഭാഷാനയമാണ് നാം അംഗീകരിച്ചിട്ടുള്ളത്. അതിനുപകരം ഹിന്ദി അടിച്ചേൽപിക്കുകയാണ് ചെയ്യുന്നതെന്നും ഇത് കേരളത്തിലടക്കം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഹിന്ദി അടിച്ചേൽപിച്ചാൽ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുവരെ ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Loading...
COMMENTS