Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2019 11:33 PM GMT Updated On
date_range 14 Sep 2019 11:33 PM GMTktba2 പ്രകൃതിസൗഹൃദ ആരോഗ്യഭവനം പദ്ധതി
text_fieldsകൂത്തുപറമ്പ്: വേങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ എർത്ത് മൂവ്മൻെറ് സൊസൈറ്റി നടപ്പിലാക്കുന്ന പ്രകൃതി സൗഹൃദ ആരോഗ്യഭവനം പദ്ധതിക്ക് തിങ്കളാഴ്ച കൂത്തുപറമ്പിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ ജില്ലയിലെ 1000 ഭവനങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷങ്ങളും ഓഷധസസ്യങ്ങളും െവച്ചുപിടിപ്പിക്കുക. വൈകീട്ട് ആറിന് പാറാൽബെസ്റ്റ് ബോംബെ ഹോട്ടൽ ഹാളിൽ നടക്കുന്ന പരിപാടി പ്രഫ. ഇ.പി. പിള്ള ഉദ്ഘാടനം ചെയ്യും. ആരോഗ്യഭവനം പദ്ധതി ബ്രാൻറ് അംബാസഡർ മണിദാസ് പയ്യോളി മുഖ്യാതിഥിയായിരിക്കും. വിത്തുവിതരണം മുതൽ സംസ്കരണവും വിപണനവും വരെയുള്ള എല്ലാകാര്യങ്ങളിലും സൊസൈറ്റിയുടെ സേവനം ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. രാജൻ വേങ്ങാട്, കുഞ്ഞിരാമൻ വടവതി, അനിൽ വള്ളിയായി, പ്രസാദ് കാറാട്ട്, എം.സി. രമേശൻ, സന്തോഷ് ചാലോട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story