Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2019 11:33 PM GMT Updated On
date_range 14 Sep 2019 11:33 PM GMTTLY SIRA-1 ജില്ലതല അക്ഷരോത്സവം തലശ്ശേരിയിൽ
text_fieldsതലശ്ശേരി: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലതല അക്ഷരോത്സവം -2019 ഒക്ടോബർ 13ന് തലശ്ശേരി ബി.ഇ.എം.പി ഹയർസെക്കൻഡറ ി സ്കൂളിൽ നടക്കും. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗം തിങ്കളാഴ്ച വൈകീട്ട് നാലിന് പഴയ ബസ്സ്റ്റാൻഡ് ജൂബിലി േഷാപ്പിങ് കോംപ്ലക്സിലെ പെൻഷനേഴ്സ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമം ജൂനിയേഴ്സ് ലീഡേഴ്സ് മീറ്റ് തലശ്ശേരി: തലശ്ശേരി നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മയുടെ കീഴിലുള്ള സംഗമം ജൂനിയേഴ്സിൻെറ ഭാരവാഹികൾക്ക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് ഉദ്ഘാടനംചെയ്തു. ഇദ്രീസ്, മിസ്അബ് ഷിബിലി, എൻജിനീയർ സി.എം. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. സംഗമം അയൽക്കൂട്ടം സോണൽ ഭാരവാഹികളായ സുവൈന അബ്ദുൽ സത്താർ, ഷഫീദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംഗമം ജൂനിയേഴ്സ് കോഓഡിനേറ്റർ മുഹമ്മദ് ഫഹദ് സ്വാഗതം പറഞ്ഞു.
Next Story