Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2019 11:33 PM GMT Updated On
date_range 14 Sep 2019 11:33 PM GMTTLY SIRA-4 ശ്രീനാരായണ ജയന്തി ആഘോഷം
text_fieldsതലശ്ശേരി: 165ാം ശ്രീനാരായണ ജയന്തി ആഘോഷം എരഞ്ഞോളി കുടക്കളം ശ്രീനാരായണമഠത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച് ചു. സാംസ്കാരിക സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ചക്യത്ത് രാജൻെറ സ്മരണക്ക് കുടുംബാംഗങ്ങൾ മഠത്തിന് സമർപ്പിച്ച കവാടത്തിൻെറ ആർച്ച് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് എൻ.കെ. വിജയരാഘവൻ അധ്യക്ഷതവഹിച്ചു. കുടക്കളം യു.പി സ്കൂളിലെ മികച്ച വിദ്യാർഥികൾക്ക് വൈസ് പ്രസിഡൻറ് എ.കെ. രാജൻ എൻഡോവ്മൻെറ് വിതരണം നടത്തി. സെക്രട്ടറി യു.എ. വിനീഷ്കുമാർ സ്വാഗതവും ജോ. സെക്രട്ടറി പി. സുരേഷ് നന്ദിയും പറഞ്ഞു. അന്നദാനവുമുണ്ടായി. തലശ്ശേരി: മഞ്ഞോടി ചതയദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. അഡ്വ. സി.പി. രവീന്ദ്രൻ പതാക ഉയർത്തി. ഗുരുപൂജ, ദീപാരാധന, പായസവിതരണം എന്നിവയും സംഘടിപ്പിച്ചു. കമ്മിറ്റി ഭാരവാഹികളായ കാരായി പ്രേമൻ, കെ. വിനയരാജ്, പി. ജയരാജ്, കെ. രമേശൻ, കെ. സുരേഷ് കുമാർ, ടി. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
Next Story