Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡൽഹിയിൽ ബാബർ റോഡിെൻറ...

ഡൽഹിയിൽ ബാബർ റോഡിെൻറ ബോർഡ് ഹിന്ദു സേന മായ്ച്ചു

text_fields
bookmark_border
ഡൽഹിയിൽ ബാബർ റോഡിൻെറ ബോർഡ് ഹിന്ദു സേന മായ്ച്ചു ന്യൂഡൽഹി: രാജ്യ തലസ്ഥാന നഗരിയിൽ ബാബർ റോഡിെന സൂചിപ്പിക്കുന് ന ബോർഡിൽ കറുത്ത പെയിൻറടിച്ച് ഹിന്ദുസേന പ്രവർത്തകർ. ഡൽഹിയിലെ പ്രധാന വാണിജ്യേകന്ദ്രമായ കൊണാട്ട്പ്ലെയിസിന് സമീപത്തുനിന്നും ആരംഭിക്കുന്ന മുഗൾ ചക്രവർത്തി ബാബറിൻെറ പേരിലുള്ള റോഡിൻെറ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുസേന പ്രവർത്തകർ പെയിൻറടിച്ചത്. ഇന്ത്യയിൽ അധിനിവേശം നടത്തിയ ബാബറിൻെറ പേരിൽ റോഡ് സ്ഥിതിചെയ്യുന്നത് അംഗീകരിക്കാനാവില്ല. പകരം ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളിൽ ആരുടെയെങ്കിലും പേര് നൽകണമെന്നും ഹിന്ദുസേന ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഹിന്ദുസേന പ്രവർത്തകർ അക്ബർ റോഡിൻെറ സൂചന ബോർഡ് മറച്ച് മഹാറാണ പ്രതാപ് റോഡ് എന്ന് കടലാസിൽ ഒട്ടിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story