കൊല്ലം ജില്ല കലക്ടർ ബി. അബ്​ദുന്നാസറിന് ജന്മനാട്ടിൽ സ്വീകരണം

05:03 AM
14/09/2019
തലശ്ശേരി: കൊല്ലം ജില്ല കലക്ടർ ബി. അബ്ദുന്നാസറിന് ജന്മനാടായ തലശ്ശേരിയിൽ സുഹൃദ് സംഘം സ്വീകരണം നൽകി. പാരീസ് പ്രസിഡൻസി ഹാളിൽ എ.എൻ. ഷംസീർ എം.എൽ.എ സ്വീകരണയോഗം ഉദ്ഘാടനംചെയ്തു. കെ.കെ. മാരാർ മുഖ്യാതിഥിയായി. വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. പ്രഫ. എ.പി. സുബൈർ, സി.പി. ആലുപ്പി കേയി, ഇ.എം. അഷ്റഫ്, സജീവൻ മാണിയത്ത്, സാക്കിർ കാത്താണ്ടി, മേജർ പി. ഗോവിന്ദൻ, സി.സി. വർഗീസ്, എൻ.ആർ. മായൻ, ബി. മുഹമ്മദ് കാസിം, അനീഷ് പാതിരിയാട് എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളും സ്ഥാപനങ്ങളും കലക്ടറെ ഷാൾ അണിയിച്ചു. കലക്ടർ ബി. അബ്ദുന്നാസർ മറുപടിപ്രസംഗം നടത്തി. കെ.വി. ഗോകുൽദാസ് സ്വാഗതം പറഞ്ഞു.
Loading...