തലശ്ശേരി ഇസ്​ലാമിക് സെൻററിന്​ വീൽചെയർ കൈമാറി

05:03 AM
14/09/2019
തലശ്ശേരി ഇസ്ലാമിക് സൻെററിന് വീൽചെയർ കൈമാറി തലശ്ശേരി: തലശ്ശേരി ഇസ്ലാമിക് സൻെറർ ജുമാമസ്ജിദിലേക്ക് നന്മ വെൽഫെയർ സൊസൈറ്റി തലശ്ശേരി സ്പോൺസർ ചെയ്ത വീൽചെയർ കൈമാറി. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ പ്രസിഡൻറ് എം. അബ്ദുന്നാസിറിൽനിന്ന് സദറുദ്ദീൻ വാഴക്കാട് വീൽചെയർ ഏറ്റുവാങ്ങി. നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷതവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ തലശ്ശേരി ഏരിയ കോഓഡിനേറ്റർ എൻ.കെ. അർഷാദ്, തലശ്ശേരി ഇസ്ലാമിക് സൻെറർ സെക്രട്ടറി സി.ടി. അമീർ, കനിവ് പാലിയേറ്റിവ് സെക്രട്ടറി ഉമർ കൂട്ടുമുഖം എന്നിവർ സംബന്ധിച്ചു.
Loading...