തല​േശ്ശരിയിലെ ട്രാഫിക് സംവിധാനം മാറ്റണം

05:03 AM
14/09/2019
തലശ്ശേരി: നഗരത്തിൽ ഇന്നനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും കച്ചവടമാന്ദ്യത്തിനും കാരണമായ നിലവിലുള്ള ട്രാഫിക് സംവിധാനം സമൂലമായി മാറ്റണമെന്നാവശ്യപ്പെട്ട് ഭീമഹരജി. തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ കച്ചവടസ്ഥാപനങ്ങൾ, പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാഹന ഉടമകൾ, വ്യക്തികൾ, വിദ്യാർഥികൾ എന്നിവരുൾപ്പെടെ 300ഓളം പേർ ഒപ്പിട്ട ഭീമഹരജിയാണ് തലശ്ശേരി എം.എൽ.എ, സബ് കലക്ടർ, നഗരസഭ ചെയർമാൻ, ഡിവൈ.എസ്.പി, തഹസിൽദാർ, ആർ.ടി.ഒ എന്നിവർക്ക് സമർപ്പിച്ചത്. തലശ്ശേരി ഡെവലപ്മൻെറ് കൗൺസിലാണ് ഒപ്പ് ശേഖരിച്ചത്്. തലശ്ശേരി താലൂക്ക് വികസന സമിതി മുമ്പാകെ ഹരജിയും മാറ്റം കൊണ്ടുണ്ടാകുന്ന ഭേദഗതികളുമടങ്ങിയ നിവേദനവും സമർപ്പിച്ചു. പറമ്പത്ത് തറവാട് സംഗമം തലശ്ശേരി: പറമ്പത്ത് തറവാട് സംഗമം ഡാൽ ഹൗസില്‍ വാര്‍ഡ് കൗണ്‍സിലര്‍ അജേഷ് ഉദ്ഘാടനംചെയ്തു. മഹമൂദ് പറമ്പത്ത് അധ്യക്ഷതവഹിച്ചു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ആമിന മാളിയേക്കൽ, റിയാസ് നാലകത്ത്, നിയാസ് യൂസഫ്, ഉമ്മര്‍ കൂട്ടുമുഖം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Loading...
COMMENTS