Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2019 11:33 PM GMT Updated On
date_range 13 Sep 2019 11:33 PM GMTmahe1 വാഗ്ദാനം ചെയ്ത ധനസഹായം ഉടൻ ലഭ്യമാക്കണം
text_fieldsമാഹി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച മൂലക്കടവ്, പന്തക്കൽ നവോദയ പ്രദേശം, വെസ്റ്റ് പള്ളൂർ മേഖലകളിലെ കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം ഉടൻ ലഭ്യമാക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ദുരിതബാധിത കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പ് വിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും നടപടിയുണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു. നിരവധി വീടുകളും കടകളും ദിവസങ്ങളോളം വെള്ളത്തിലായിരുന്നു. മാഹിയെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിക്കുന്ന കെ.ടി.സി പമ്പ്, സ്റ്റാച്യു ജങ്ഷൻ എന്നിവിടങ്ങളിലെ കുഴികൾ ശാശ്വതമായി ഇല്ലാതാക്കാൻ ശാസ്ത്രീയമായി പുനർനിർമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മഴ തുടങ്ങിയതിനുശേഷം ആറുതവണയാണ് ഇവിടെ കുഴിയടക്കൽ പ്രവൃത്തി നടത്തിയത്. അവയെല്ലാം തൊട്ടടുത്ത മണിക്കൂറുകളിൽതന്നെ തകർന്നുപോയെന്നും യോഗം ചൂണ്ടിക്കാട്ടി.
Next Story