Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2019 11:33 PM GMT Updated On
date_range 13 Sep 2019 11:33 PM GMTശ്രീനാരായണ ജയന്തി ആഘോഷം
text_fieldsതലശ്ശേരി: 165ാം നാടെങ്ങും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി തലശ്ശേരി യൂനിയൻെറ നേതൃത്വത്തിൽ ദീപാര ാധന, പ്രാർഥന, പായസവിതരണം എന്നിവ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സേന്താഷ്, യൂനിയൻ പ്രസിഡൻറ് പി.സി. രഘുറാം, സെക്രട്ടറി കെ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി. തലശ്ശേരി: പൊന്ന്യം ഗുരുചരണാലയം മഠത്തിൽ നടന്ന ആധ്യാത്മിക സമ്മേളനം പ്രേമാനന്ദ സ്വാമികൾ ഉദ്ഘാടനംചെയ്തു. ശ്രീനാരായണ ഭക്തജന യോഗം പ്രസിഡൻറ് പി.സി. രഘുറാം അധ്യക്ഷതവഹിച്ചു. എ.എം. ജയേന്ദ്രൻ, പി.കെ. ജയരാജൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണം നടത്തി. കെ. ശശിധരൻ സ്വാഗതം പറഞ്ഞു. തലശ്ശേരി: കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. കോടിയേരി സർവിസ് സഹകരണ ബാങ്ക് മൂഴിക്കര ബ്രാഞ്ച് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം തലശ്ശേരി ശ്രീ ജ്ഞാനോദയ േയാഗം പ്രസിഡൻറ് അഡ്വ. കെ. സത്യൻ ഉദ്ഘാടനംചെയ്തു. സ്വാമി ആനന്ദതീർഥ------------------------------------------------ പ്രസിഡൻറ് ടി.വി. വസുമിത്രൻ എൻജിനീയർ അധ്യക്ഷതവഹിച്ചു. പ്രഫ. വി.കെ. ഗിരീന്ദ്രൻ പ്രഭാഷണം നടത്തി. ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൻെറ സ്ഥാപക മെംബറും പ്രസിഡൻറുമായിരുന്ന വി. ബാലരാജിനെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് അഡ്വ. കെ. സത്യൻ സമ്മാനവിതരണം നടത്തി. സെക്രട്ടറി എം.വി. ബാലറാം സ്വാഗതവും കെ.പി. േജ്യാതിബാസ് നന്ദിയും പറഞ്ഞു.
Next Story