Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2019 11:33 PM GMT Updated On
date_range 12 Sep 2019 11:33 PM GMTപായം ഓണോത്സവം സമാപിച്ചു
text_fieldsഇരിട്ടി: പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തിൽ നടന്ന ഓണോത്സവം ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കുള്ള ജനകീയ അനുമോദനവും അദ്ദേഹം നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ് എം.എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. എൻഡോവ്മൻെറ് യുവ സംവിധായകൻ അനുരാജ് മനോഹർ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക കെ.പി. രാമകൃഷ്ണനും പ്രളയബാധിത ലൈബ്രറികൾക്കായുള്ള പുസ്തകങ്ങൾ രഞ്ജിത്കമലും ഏറ്റുവാങ്ങി. എൻ. അശോകൻ, എം. വിനോദ് കുമാർ, മുല്ലക്കോയ തങ്ങൾ, കെ. രമേശൻ, എം. പവിത്രൻ, കെ. രാജേഷ്, പി. രാധാമണി, പി.വി. അഭിജിത്ത്, കെ.വി. നാരായണൻ എന്നിവർ സംസാരിച്ചു. 52 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. കലാസന്ധ്യയും അരങ്ങേറി.
Next Story