ഒ​ാണാഘോഷവും കുടുംബസംഗമവും

05:02 AM
11/09/2019
കണ്ണൂർ: പി.ഡബ്ല്യു.ഡി/ഇറിഗേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബിൻെറ ആഭിമുഖ്യത്തിൽ ഒാണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ജില്ല കലക്ടർ ടി.വി. സുഭാഷ് ഉദ്ഘാടനം െചയ്തു. പി.സുഹാസിനി, ടി.കെ. ശരത്, പി.സി. റഫീഖ്, ഇ. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി/പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ഡോക്ടറേറ്റ് നേടിയ പി. പ്രദീപനെയും അനുമോദിച്ചു. കാരംസ്, പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കണ്ണൂർ സൗഹൃദവേദി അവതരിപ്പിച്ച നാടൻപാട്ട് 'തുടിതാളം' അരങ്ങേറി. ക്ലബ് പ്രസിഡൻറ് സുനിൽ കൊയിലേരിയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി. സുരേന്ദ്രൻ സ്വാഗതവും ട്രഷറർ വി.വി. ഗിരീശൻ നന്ദിയും പറഞ്ഞു. പടം പി.ഡബ്ല്യു.ഡി ഇറിഗേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബിൻെറ ഒാണാഘോഷവും കുടുംബസംഗമവും ജില്ല കലക്ടർ ടി.വി. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു
Loading...