ബി.എസ്​.എൻ.എൽ കരാർ തൊഴിലാളികൾ പട്ടിണിസമരം നടത്തി

05:02 AM
11/09/2019
കണ്ണൂർ: ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിൻെറ ഭാഗമായി ഉത്രാടനാളിൽ പട്ടിണി സമരം നടത്തി. രണ്ടര മാസമായി നടക്കുന്ന സമരം ഒത്തുതീർക്കാൻ മാനേജ്മൻെറ് ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ഒാണാഘോഷ വേളയിൽ പട്ടിണി സമരം നടത്തിയത്. കരാർ തൊഴിലാളികളുടെ ആറുമാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുക, പിരിച്ചുവിടൽ നടപടി പിൻവലിക്കുക, പാർട്ടൈം സ്വീപ്പർമാരുടെ വെട്ടിക്കുറച്ച ജോലി സമയം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിലാണ് സത്യഗ്രഹം. സമരം സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.പി. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവൻ, അരക്കൻ ബാലൻ, പി. മനോഹരൻ, കെ. അശോകൻ, കെ. മനോഹരൻ, കെ.സി. മോഹനൻ, വി.വി. കൃഷ്ണൻ, ആർ. ബാലകൃഷ്ണൻ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു.
Loading...