Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2019 5:02 AM IST Updated On
date_range 10 Sept 2019 5:02 AM ISTTLY SIRA-1 വാഹനങ്ങൾക്ക് മുകളിൽ മരത്തിെൻറ ശിഖരം പൊട്ടിവീണു
text_fieldsbookmark_border
TLY SIRA-1 വാഹനങ്ങൾക്ക് മുകളിൽ മരത്തിൻെറ ശിഖരം പൊട്ടിവീണു തലശ്ശേരി: കൂറ്റൻ തണൽമരത്തിൻെറ ശിഖരം പൊട്ടിവീണ് രണ്ട് വാ ഹനങ്ങൾക്ക് കേടുപറ്റി. നഗരസഭ സ്റ്റേഡിയത്തിന് സമീപം ടൂറിസ്റ്റ് വാൻ സ്റ്റാൻഡിലെ വർഷങ്ങൾ പഴക്കമുള്ള മരത്തിൻെറ ശിഖരമാണ് പൊട്ടിവീണ് അവിടെ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനും ടെമ്പോട്രാവലർ വാനിനും കേടുപാടുകൾ സംഭവിച്ചത്. ഫയർഫോഴ്സ് ജീവനക്കാരെത്തിയാണ് മരത്തടി നീക്കിയത്. മരത്തിൻെറ ശാഖകൾ കാലപ്പഴക്കത്താൽ ഉണങ്ങിയനിലയിലാണ്. റോഡരികിലായതിനാൽ ശിഖരങ്ങൾ ഉണങ്ങിവീഴുന്നത് ഭീഷണിയാവുകയാണ്. കണ്ണൂർ, മമ്പറം, അഞ്ചരക്കണ്ടി, മേലൂർ, അണ്ടലൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും തലശ്ശേരിയിലേക്ക് വരുന്ന വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡരികിലാണ് അപകടാവസ്ഥയിലുള്ള മരമുള്ളത്. മുമ്പ് മരം മുറിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്റ്റേ ഓർഡർ വന്നതിനാൽ പ്രവൃത്തി നടന്നില്ല. ശിഖരങ്ങൾ മാത്രം വെട്ടി മരത്തെ സംരക്ഷിക്കണം എന്നതായിരുന്നു ചിലരുടെ ആവശ്യം. വാഹനങ്ങൾക്ക് മാത്രമല്ല, വഴിയാത്രികർക്കും മുത്തശ്ശിമരം ഭീഷണിയാണ്. അപകടങ്ങൾക്ക് കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് അധികൃതർ നടപടികൾ ചെയ്യണമെന്നാണ് ടൂറിസ്റ്റ് വാഹനമുടമകളുടെയും പൊതുജനങ്ങളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story