Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2019 11:31 PM GMT Updated On
date_range 9 Sep 2019 11:31 PM GMTTLY SIRA-5 അപകടഭീഷണിയുയർത്തി വൈദ്യുതിത്തൂൺ
text_fieldsചൊക്ലി: പഴകിദ്രവിച്ച വൈദ്യുതിത്തൂൺ അപകടഭീഷണി ഉയർത്തുന്നു. ചൊക്ലി പള്ളിക്കടുത്തുള്ള വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രധാന തൂണുകളിൽ ഒന്നാണിത്. പകുതിയിൽ കൂടുതലായി ദ്രവിച്ചിരിക്കുന്ന തൂൺ മാറ്റി പുതിയ തൂൺ സ്ഥാപിക്കാൻ പരിസരവാസികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ല. പുതിയ തൂൺ ഇല്ലെന്നുപറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. മഴക്കാലമായതിനാൽ തൂൺ ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. പ്രായമായവരും കുട്ടികളുമടക്കം ദിവസവും നൂറുകണക്കിനാളുകൾ കടന്നുേപാകുന്ന വഴിയിലാണ് കെ.എസ്.ഇ.ബിയുടെ അനാസ്ഥമൂലം പ്രദേശവാസികൾ ദുരിതമനുഭവിക്കുന്നത്.
Next Story