Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2019 11:32 PM GMT Updated On
date_range 7 Sep 2019 11:32 PM GMTpgr3 ഓണക്കിറ്റും ഓണപ്പുടവയും കൈമാറി
text_fieldsപെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസിൻെറ നേതൃത്വത്തിൽ ഓണക്കിറ്റും പുടവകളും കൈമാ റി. സ്കൂൾ പരിസരത്തെ പ്രളയ ദുരിതബാധിതർക്കാണ് ഓണക്കിറ്റും ഓണപ്പുടവയും കൈമാറിയത്. ആഘോഷങ്ങൾ ഒഴിവാക്കിയും ഓണസദ്യ ഒരുക്കിയും സംഘടിപ്പിച്ച പരിപാടിയിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്തു. ഓണക്കിറ്റ് വിതരണം പാനൂർ മുനിസിപ്പൽ ചെയർപേഴ്സൻ കെ.വി. റംല ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ് അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എൻ. പത്മനാഭൻ, മുഹമ്മദലി വിളക്കോട്ടൂർ, എം. സിദ്ദീഖ്, വി.പി. ഫൈസൽ, എം.പി. ജിതേഷ് എന്നിവർ സംസാരിച്ചു. വളൻറിയർ ലീഡർമാരായ ഫാത്തിമ ലുബ്ന, കെ. ആകാശ്, ഫാത്തിമ റഷ, റുഷ്ദാന, വജാത്ത്, മജ്ന, ഷഹാന ബക്കർ, സൽമാനുൽ ഫാരിസ്, ഷാസിൽ, ഷാറ എന്നിവർ നേതൃത്വം നൽകി.
Next Story