Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2019 11:31 PM GMT Updated On
date_range 5 Sep 2019 11:31 PM GMTസർ സയ്യിദ് കോളജിൽ എം.എസ്.എഫ്-എസ്.എഫ്.ഐ സംഘർഷം
text_fieldsതളിപ്പറമ്പ്: കോളജ് തെരഞ്ഞെടുപ്പിനിടെ സർ സയ്യിദ് കോളജിൽ എം.എസ്.എഫ്-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. നാല് വിദ് യാർഥികൾക്ക് പരിക്കേറ്റു. അക്രമത്തിൽ പരിക്കേറ്റ എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ (28), തളിപ്പറമ്പ് മണ്ഡലം മുൻ കൗൺസിലർ മിദ്ലാജ് പാവന്നൂർ (26) എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും എസ്.എഫ്.ഐ പ്രവർത്തകരായ തളിപ്പറമ്പ് ഏരിയ ജോ. സെക്രട്ടറി ബിനിൽ കൃഷ്ണ (20), സെക്രേട്ടറിയറ്റ് അംഗം അനഘ (20) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇലക്ഷന് ശേഷം വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. കരിമ്പം ഗവ. ആശുപത്രി പരിസരത്തുനിന്ന് സർ സയ്യിദ് കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരെയും റോഡരികിൽ നിൽക്കുകയായിരുന്ന 30ഓളം എസ്.എഫ്.ഐ സംഘം തടയുകയും ജാസിറിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇത് ഗൗനിക്കാതെ മുന്നോട്ടുനീങ്ങിയ ജാസിറിനെയും മിദ്ലാജിനെയും ആക്രമിച്ചുവെന്നാണ് പരാതി. മയ്യിൽ ഐ.ടി.ഐയിൽ എം.എസ്.എഫ് യൂനിറ്റ് തുടങ്ങിയതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം, വോട്ടെണ്ണലിനുശേഷം ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നതിനിടയിൽ എം.എസ്.എഫ് നേതാക്കളായ ജസീർ, ഇർഫാൻ എന്നിവരുടെ നേതൃത്വത്തിൽ ആക്രമിച്ചുവെന്നാണ് എസ്.എഫ്.ഐ ആരോപണം. സർ സയ്യിദ് കോളജിലും ഇൻസ്റ്റിറ്റ്യൂട്ടിലും നാല് മുതൽ 10 വരെ വോട്ടിനാണ് മിക്ക എസ്.എഫ്.ഐ സ്ഥാനാർഥികളും തോറ്റതെന്നും ഇതാണ് തങ്ങളെ ആക്രമിക്കാൻ കാരണമെന്നും എസ്.എഫ്.ഐ നേതൃത്വം ആരോപിച്ചു.
Next Story