Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2019 11:31 PM GMT Updated On
date_range 5 Sep 2019 11:31 PM GMTമഴ കനത്തു: ഇരിക്കൂർ പുഴയിൽ ജലവിതാനം ഉയർന്നു
text_fieldsbookmark_border
ഇരിക്കൂർ: കനത്ത മഴയിൽ ഇരിക്കൂർ പുഴയിൽ വീണ്ടും വെള്ളം ഉയർന്നു. ഇരിക്കൂറിെലയും കൂടാളി, പടിയൂർ, മലപ്പട്ടം ഗ്രാമപഞ ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിടുവള്ളൂർ, പൂഞ്ഞിടുക്ക്, ആയിപ്പുഴ, കുട്ടാവ്, നിടുകുളം, ചൂളിയാട്, അടുവാപ്പുറം എന്നിവിടങ്ങളിൽ പുഴ കവിഞ്ഞു. വെള്ളം ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ട് പുഴക്കരയിലെ മിനി പാലത്തിലെത്തി. പ്രളയത്തിൽ ദുരിതത്തിലായ വീട്ടുകാർ വീടുകൾ ശുചീകരിച്ച് താമസം തുടങ്ങിയപ്പോഴാണ് വീണ്ടും വെള്ളപ്പൊക്ക ഭീഷണി. ഇരിക്കൂർ പുഴയിലെ വാട്ടർ അതോറിറ്റിയുടെ പഴയ പമ്പിങ് കിണർ വെള്ളത്തിനടിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story