Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല കൺവെൻഷൻ

ജില്ല കൺവെൻഷൻ

text_fields
bookmark_border
പയ്യന്നൂർ: മുന്നാക്ക സമുദായ ഐക്യമുന്നണി ജില്ല കൺവെൻഷനും സംരംഭകത്വ സെമിനാറും ഞായറാഴ്ച പയ്യന്നൂർ കൈരളി മിനി ഓഡ ിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമുദായാംഗങ്ങളായ യുവതി-യുവാക്കളുടെ തൊഴിൽസാധ്യതകളുമായി ബന്ധപ്പെട്ട സംരംഭകത്വ സെമിനാർ രാവിലെ 10ന് ഇൻഡസ്ട്രീസ് ജോയൻറ് ഡയറക്ടർ സി. രാജൻ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ പി.പി. മോഹനൻ നമ്പ്യാർ, കെ.എ. നാരായണ പൊതുവാൾ, ബാബു നമ്പൂതിരി മൊളോളം, കെ. വേണുഗോപാലൻ നമ്പ്യാർ, വി. സന്ധ്യ, കെ. സുഭദ്ര അന്തർജനം തുടങ്ങിയവർ സംബന്ധിച്ചു. ഫുഡ്കോർട്ട്, ഗെയിം സോൺ ഉദ്ഘാടനം പയ്യന്നൂർ: ഫുഡെക്സ് ഫുഡ് കോർട്ടും ഫൺമാക്സ് ഗെയിം സോണും 31ന് രാവിലെ 10.30ന് പയ്യന്നൂർ മാളിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യുമെന്ന് പാർട്ണർമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,000 ചതുരശ്രയടി സ്ഥലത്ത് ഒരുക്കുന്ന ഗെയിം സോണിൽ വിർച്വൽ റിയാലിറ്റി ഗെയിമുകൾ, സിമുലേറ്റർ സോൺ, എയർ ഹോക്കി തുടങ്ങിയ പ്ലേ സ്റ്റേഷനുകൾ തയാറാക്കിയിട്ടുണ്ട്. ഫുഡ് കോർട്ടിൽ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അറബ്, ചൈനീസ്, ഇന്ത്യൻ, കോണ്ടിനൻെറൽ വിഭവങ്ങൾ ലഭിക്കും. വാർത്താസമ്മേളനത്തിൽ അമീർ മീത്തലെ പുരയിൽ, എം.കെ. തയ്യിൽ, അമീർ തയ്യിൽ, ഖാലിദ് തയ്യിൽ, എം.വി. ദാസൻ, കെ.പി. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story