Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTLY SIRA-6 സി.ഒ.ടി....

TLY SIRA-6 സി.ഒ.ടി. നസീർ വധശ്രമക്കേസ്: അന്വേഷണം വഴിമുട്ടി; കുറ്റപത്രം വൈകുന്നു

text_fields
bookmark_border
തലശ്ശേരി: വടകര ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം വിമതനായ തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകാൻ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കുകയാണെന്ന് ആക്ഷേപം. സംഭവം നടന്ന് 100 ദിവസം പിന്നിടുകയാണ്. അക്രമത്തിൽ നേരിട്ട് പെങ്കടുത്ത മൂന്നുപേരുൾപ്പെടെ 12 പേരാണ് പൊലീസ് പ്രതിപ്പട്ടികയിലുളളത്. പത്തുപേരാണ് അറസ്റ്റിലായത്. രണ്ട് പ്രതികളെ പിടികൂടാനും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുമുള്ളതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പൊലീസ് ഭാഷ്യം. ഇതിനിടെ രണ്ട് പ്രതികൾ ജാമ്യംനേടി പുറത്തിറങ്ങി. മൂന്നാം പ്രതിയായ പൊന്ന്യം വെസ്റ്റ് പുല്ല്യോടിചേരി പുതിയവീട്ടില്‍ കെ. അശ്വന്തിനും (20) 12ാം പ്രതി സി.പി.എം പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മുൻ തലശ്ശേരി ഏരിയ കമ്മിറ്റി ഒാഫിസ് സെക്രട്ടറിയുമായിരുന്ന പുല്യോട് സോഡമുക്കിലെ എൻ.കെ നിവാസിൽ എൻ.കെ. രാഗേഷിനുമാണ് (39) കോടതി ജാമ്യം അനുവദിച്ചത്. കേസിൽ മുഖ്യസൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയ പ്രതിയാണ് രാഗേഷ്. റിമാന്‍ഡില്‍ 90 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതിയായ അശ്വന്ത് ജാമ്യം നേടിയത്. ഒരുലക്ഷം രൂപയുടെയും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് പ്രതി അശ്വന്തിന് പുറത്തിറങ്ങാനായത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യവ്യവസ്ഥയിൽ കോടതി വ്യക്തമാക്കിയിരുന്നു. മറ്റുള്ള പ്രതികളും പലതവണ ജാമ്യഹരജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡ് കനക് റെസിഡൻസി പരിസരത്താണ് നസീർ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് നസീറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും കേസന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. തലശ്ശേരിയിൽ അടുത്തിടെ ചുമതലയേറ്റ സി.െഎ കെ. സനൽകുമാറിനാണ് അന്വേഷണ ചുമതല. സി.െഎ വി.കെ. വിശ്വംഭര‍ൻെറ നേതൃത്വത്തിലായിരുന്നു നേരത്തേ അന്വേഷണം നടത്തിയത്. രാഷ്ട്രീയസമ്മർദങ്ങൾക്ക് വഴങ്ങി അന്വേഷണം മന്ദഗതിയിലാക്കുകയാെണന്ന് പൊലീസിനെതിെര ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തി‍ൻെറ മുഖ്യ ആസൂത്രകൻ എ.എൻ. ഷംസീർ എം.എൽ.എയാണെന്നാണ് സി.ഒ.ടി. നസീർ വ്യക്തമാക്കിയിട്ടുള്ളത്. പൊലീസിന് നാലുതവണ മൊഴിനൽകിയപ്പോഴും ഷംസീറിൻെറ പേര് പറഞ്ഞെങ്കിലും ഷംസീറിനെ ചോദ്യംചെയ്യാൻ പൊലീസ് തയാറായില്ലെന്ന് നസീർ പറഞ്ഞു. കേസിൽ കുറ്റപത്രം നൽകാൻ വൈകുന്ന സാഹചര്യത്തിൽ റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികൾക്കും ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story