Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 11:31 PM GMT Updated On
date_range 29 Aug 2019 11:31 PM GMTഎടച്ചോളി പ്രേമൻ വധക്കേസ്: വിധി ഇന്ന്
text_fieldsതലശ്ശേരി: ബി.ജെ.പി പ്രവർത്തകൻ കോടിയേരി മൂഴിക്കരയിലെ എടച്ചോളി പ്രേമൻ (29) വധക്കേസിൽ രണ്ടാം അഡീഷനൽ ജില്ല സെഷൻസ് കോ ടതി വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകരാണ് പ്രതികൾ. 2005 ഒക്ടോബർ 13ന് രാവിലെ 11ന് കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയിലാണ് കേസിനാധാരമായ സംഭവം. കോയിൻബൂത്തിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന പ്രേമനെ പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കോടിയേരി സ്വദേശികളായ കെ. അഭി എന്ന അഭിനേഷ് (38), വി.പി. ഷൈജേഷ് (37), കുനിയിൽ പി. മനോജ് (40), കാട്ടിൻറവിട ചാത്തമ്പള്ളി വിനോദ് (40), തയ്യിൽ വട്ടക്കണ്ടി സജീവൻ (39), വട്ടക്കണ്ടി റിഗേഷ് (36), കുനിയിൽ ചന്ദ്രശേഖരൻ (55), കാരാൽ തെരുവിലെ കുനിയിൽ സി.കെ. രമേശൻ (50) എന്നിവരാണ് പ്രതികൾ. കണ്ട്യൻ അജേഷിൻെറ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയിരുന്നത്. കെ. ദിനേശൻ, എം.കെ. രവീന്ദ്രൻ, എം. അശോകൻ, പി. രമേശൻ, ഡോ.ശ്യാമള, ഡോ.ജോർജ് കുട്ടി, ഡോ. കെ.എസ്. കൃഷ്ണകുമാർ, പൊലീസ് ഓഫിസർമാരായ എം.ഡി. പ്രേമദാസൻ, തോമസ് മാത്യു, കെ. ബിനു, ശശിധരൻ, ടി. ശ്രീധരൻ തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി കേസിൽ വിസ്തരിച്ചത്.
Next Story