Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 11:31 PM GMT Updated On
date_range 29 Aug 2019 11:31 PM GMTപെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
text_fieldsതലശ്ശേരി: വിവാഹം കഴിച്ചതായി ഭാവിച്ച് പത്താം ക്ലാസുകാരിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി യുവാവിനെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. വടകര ചോമ്പാല മുക്കാളിയിലെ കൊടക്കാട്ട് കണ്ടിയിൽ ബബീഷാണ് (29) അറസ്റ്റിലായത്്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തലശ്ശേരിക്കടുത്ത പ്രദേശത്തെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സ്നേഹം നടിച്ച് പെൺകുട്ടിയുമായി ബബീഷ് ഒളിച്ചോടുകയായിരുന്നു. പിന്നീട് നിട്ടൂർ ഇല്ലിക്കുന്നിലെ കല്ലറക്കൽ മുത്തപ്പൻ മടപ്പുരയിലെത്തിച്ച് മാലയിട്ട് വിവാഹിതരായി. തുടർന്ന് തലശ്ശേരി, ധർമടം ഭാഗത്തെ പാർക്കിലും മുക്കാളിയിലെ വീട്ടിലും എത്തിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചുവത്രെ. സംശയംതോന്നി ചോദ്യംചെയ്തപ്പോൾ പെട്രോൾ ഒഴിച്ച് കത്തിച്ചുകളയുമെന്നും നഗ്നചിത്രങ്ങൾ ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പെൺകുട്ടിയെ പ്രതി പലപ്പോഴായി ഭീഷണിപ്പെടുത്തുകയായിരുന്നു. നിയമവിരുദ്ധവും ക്ഷേത്രാചാരം ലംഘിച്ചും വിവാഹം നടത്തിക്കൊടുത്ത മടപ്പുര കമ്മിറ്റി ഭാരവാഹിക്കെതിരെയും പൊലീസ് കേസുണ്ട്. മടപ്പുരയിൽ നടക്കുന്ന വിവാഹങ്ങൾക്ക് നിയമസാധുതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊതുസ്ഥലം ൈകയേറി മരം മുറിച്ചതിന് നേരത്തെ റവന്യൂവകുപ്പ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നാലു മാസം മുമ്പ് 5000 രൂപ കൈപ്പറ്റിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം നടത്തിക്കൊടുത്തതെന്നും ആരോപണമുയർന്നിട്ടുണ്ട്. ഐ.പി.സി 354, 354 സി, 376, 506 വകുപ്പുകൾ കൂടി ചുമത്തിയാണ് ബബീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
Next Story