Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:01 AM IST Updated On
date_range 30 Aug 2019 5:01 AM ISTപെരിങ്ങളത്ത് കിണർവെള്ള പരിശോധനക്ക് തുടക്കം
text_fieldsbookmark_border
പെരിങ്ങത്തൂർ: വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ കിണർവെള്ള പരിശോധനക്കായി നൂറുകണക്കിനാളുകൾ എത്തി. വെള്ളം കയറിയ പെരിങ്ങളത്തെ കൊച്ചിയങ്ങാടി, പുല്ലൂക്കര ഭാഗങ്ങളിലാണ് ക്യാമ്പ് നടത്തിയത്. പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം, വാർഡ്തല ശുചിത്വ സമിതി, ഐ.ആർ.പി.സി എന്നിവ ചേർന്ന് നടത്തിയ ക്യാമ്പിൽ അണുവിമുക്ത കുപ്പികൾ വിതരണം ചെയ്തു. ഈ പ്രദേശങ്ങളിലെ ഒട്ടേറെ കിണറുകൾ വെള്ളത്തിനടിയിലായിരുന്നു. കൊച്ചിയങ്ങാടിയിൽ നഗരസഭ കൗൺസിലർ കെ.ബാലൻ നേതൃത്വം നൽകി. മെഡിക്കൽ ഓഫിസർ ഡോ. എം.കെ. ധന്യ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കെ. അശോകൻ, എം. മജീദ്, കെ. റഫീഖ്, എസ്. ജയശ്രീ എന്നിവർ വിവിധ ക്യാമ്പുകൾ നടത്തി. പുല്ലൂക്കര വിഷ്ണു വിലാസം യു.പിയിൽ നടന്ന കിണർ വെള്ള പരിശോധനക്ക് പാനൂർ നഗരസഭ കൗൺസിലർ എ.പി. രമേശൻ അധ്യക്ഷത വഹിച്ചു. മഹേഷ് കൊളോറ പദ്ധതി വിശദീകരിച്ചു. എൻ.കെ. പുരുഷു, അവയാട്ട് സൂപ്പി, വി.പി. വേണുഗോപാലൻ, രാജേഷ് കൊച്ചിയങ്ങാടി, കെ. രാമചന്ദ്രൻ, കെ. ദാസൻ, ദേവദാസ് മത്തത്ത്, പി.പി. ജാബിർ, പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രളയകാലത്ത് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story