Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 11:32 PM GMT Updated On
date_range 28 Aug 2019 11:32 PM GMTനടാൽ റെയിൽവേ മേൽപാലം ഉടൻ യാഥാർഥ്യമാക്കണം
text_fieldsATTN: kt + kc എടക്കാട്: ഭരണാനുമതി കിട്ടിയ റെയിൽവേ മേൽപാലത്തിൻെറ പണി ഉടൻ യാഥാർഥ്യമാക്കി ദിനേന രൂക്ഷമായിക്കൊണ്ടിരിക്ക ുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ എടക്കാട് ടൗൺ യൂനിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ദീർഘനേരം ഗേറ്റടക്കുക വഴി ബസ് സർവിസുകളുടെ സമയം താളംതെറ്റുന്നതോടെ ജനങ്ങളുടെ യാത്രാദുരിതം അധികരിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് പി.വി. പ്രസന്നൻ ഉദ്ഘാടനംചെയ്തു. കെ.വി. വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനം വിനോദൻ കാണി ഉദ്ഘാടനംചെയ്തു. വി.വി. പ്രേമരാജൻ ആരോഗ്യ പരിപാലന ക്ലാസിന് നേതൃത്വം നൽകി. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് പി.വി. പ്രശാന്ത് കുമാർ, പി.കെ. ബൈജു, വി.സി. അനൂപ് കുമാർ, സി. ദിവ്യേഷ്, ജി.വി. നിർമൽ, പി.പി. ഷിബു, എം.വി. സുനിൽകുമാർ, പി.വി. രാഗേഷ്, പി.പി. അബ്ദുസ്സമദ്, ഡി.കെ. ജോഷി, പി. രഞ്ജിത്ത്, എം.കെ. ഷാജ് എന്നിവർ സംസാരിച്ചു.
Next Story