Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 11:32 PM GMT Updated On
date_range 28 Aug 2019 11:32 PM GMTഇരിക്കൂർ നിയോജകമണ്ഡലത്തിന് പ്രത്യേക പ്രളയ പാക്കേജ് അനുവദിക്കണം- ^മുസ്ലിം ലീഗ്
text_fieldsഇരിക്കൂർ നിയോജകമണ്ഡലത്തിന് പ്രത്യേക പ്രളയ പാക്കേജ് അനുവദിക്കണം- -മുസ്ലിം ലീഗ് ശ്രീകണ്ഠപുരം: ജില്ലയിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ബാധിച്ച ഇരിക്കൂർ നിയോജക മണ്ഡലത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിൽ 778 വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നഷ്ടപ്പെടുകയും ഏക്കർകണക്കിന് കൃഷിയിടം നശിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീകണ്ഠപുരം ടൗണിൽ വെള്ളം കയറി കച്ചവട സ്ഥാപനങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായതിനാൽ 50 കോടി രൂപയാണ് നഷ്ടമുണ്ടായത്. കൃത്യമായ കണക്കെടുക്കാൻ പോലും അധികൃതർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. വീടുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും കച്ചവടസ്ഥാപനങ്ങളുടെ നഷ്ടം നികത്തുന്നതിനും കൃഷിനഷ്ടത്തിനും അടിയന്തര സഹായമെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെപ്റ്റംബർ 13ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് ചെങ്ങളായിയിൽ പ്രളയബാധിതരുടെ സംഗമവും സന്നദ്ധ സേവകർക്കുള്ള അനുമോദനവും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. പ്രസിഡൻറ് പി.ടി.എ. കോയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. ടി.എൻ.എ. ഖാദർ, വി.എ. റഹീം, കെ. സലാഹുദ്ദീൻ, വി.വി. അബ്ദുല്ല എന്നിവർ സംസാരിച്ചു. സപ്ലൈകോ തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം --എ.ഐ.വൈ.എഫ് ശ്രീകണ്ഠപുരം: പ്രളയത്തിൽ മുങ്ങി സാധനങ്ങള്‍ നശിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ട ശ്രീകണ്ഠപുരം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളമിറങ്ങിയിട്ട് 15 ദിവസമായെങ്കിലും സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാത്തത് സാധാരണക്കാരായ ഉപഭോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഓണം അടുത്തെത്തിയ സാഹചര്യത്തില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് ജനങ്ങൾ കരിഞ്ചന്തയിൽ സാധനങ്ങൾ വാങ്ങേണ്ടിവരും. വെള്ളത്തില്‍ മുങ്ങിനശിച്ച സാധനങ്ങള്‍ ഇതുവരെ മാറ്റാന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സപ്ലൈകോ അധികൃതര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡൻറ് സിജു ജോസഫ്, സെക്രട്ടറി കെ.എസ്. ശരണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story