Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:02 AM IST Updated On
date_range 29 Aug 2019 5:02 AM ISTനഗരസഭ ധർണ
text_fieldsbookmark_border
തലശ്ശേരി: മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് െഫഡറേഷൻെറ ആഭിമുഖ്യത്തിൽ തലശ്ശേരി നഗരസഭ ഒാഫിസിനു മുന്നിൽ ധർണ സ ംഘടിപ്പിച്ചു. പി.എഫ് ഒാഫിസിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, നഗരവികസനത്തിനനുസരിച്ച് പുതിയ തസ്തിക അനുവദിക്കുക, പുതുതായി ബദൽ തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. പ്രസിഡൻറ് വാഴയിൽ വാസു ഉദ്ഘാടനംചെയ്തു. എ. ശശി സംസാരിച്ചു. സെക്രട്ടറി വി. ശശീന്ദ്രൻ സ്വാഗതവും എ.പി. ലീല നന്ദിയും പറഞ്ഞു. അയ്യങ്കാളി അനുസ്മരണം തലശ്ശേരി: സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ 156ാം ജന്മവാർഷികത്തോടനുബന്ധിച്ച് തലശ്ശേരി ജവഹർ കൾച്ചറൽ ഫോറം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പുഷ്പാർച്ചനയുമുണ്ടായി. കെ.പി.സി.സി മെംബർ എം.പി. മുരളി ഉദ്ഘാടനംചെയ്തു. കെ. ശിവദാസൻ അധ്യക്ഷതവഹിച്ചു. ഉസ്മാൻ പി. വടക്കുമ്പാട്, നടമ്മൽ രാജൻ, ഗഫൂർ മനയത്ത്, രാമകൃഷ്ണൻ വടക്കുമ്പാട്, അനസ് ചാലിൽ, കെ. സജീവൻ, വി.കെ.വി. റഹീം എന്നിവർ സംസാരിച്ചു. തച്ചോളി അനിൽ സ്വാഗതവും ടി.പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story