Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലേബർ വെൽഫെയർ സഹകരണസംഘം...

ലേബർ വെൽഫെയർ സഹകരണസംഘം ഓഫിസ് കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
കൂത്തുപറമ്പ്: ജനങ്ങളുടെ വിശ്വാസം ആർജിച്ച് മാത്രമെ സഹകരണസംഘങ്ങൾക്ക് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും സഹകരണസംഘങ്ങളുടെ വിജയം സംഘാംഗങ്ങളുടെയും പ്രദേശത്തെ നാട്ടുകാരുടെയും വിജയമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ശങ്കരനെല്ലൂരിൽ തലശ്ശേരി താലൂക്ക് ലേബർ വെൽഫെയർ സഹകരണസംഘത്തിൻെറ നവീകരിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷതവഹിച്ചു. സ്ട്രോങ് റൂം ഉദ്ഘാടനം ഇന്ദിരഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറ് മമ്പറം ദിവാകരൻ നിർവഹിച്ചു. കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമം സഹകരണസംഘം െഡപ്യൂട്ടി രജിസ്ട്രാർ കെ. ദിനേശ്ബാബു നിർവഹിച്ചു. സഹകരണസംഘം അസി. രജിസ്ട്രാർ എൻ. ജയചന്ദ്രൻ ആദ്യനിക്ഷേപം സ്വീകരിച്ചു. തലശ്ശേരി താലൂക്ക് ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റി പ്രസിഡൻറ് സി.വി. പ്രീതൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണംചെയ്തു. കോഓപ്. ഇൻസ്പെക്ടർ പി. പങ്കജാക്ഷി, മനോജ് അണിയാരത്ത്, പി. നാരായണൻ, സംഘം സെക്രട്ടറി പി. റജീന എന്നിവർ സംസാരിച്ചു. സംഘം പ്രസിഡൻറ് പി.വി. രമേശൻ സ്വാഗതവും സ്റ്റാഫ് പ്രതിനിധി പി. മായ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story