Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 11:32 PM GMT Updated On
date_range 28 Aug 2019 11:32 PM GMTവാഹനങ്ങൾ തകർത്തവരെ പിടികൂടണം
text_fieldsതലശ്ശേരി: ഇടത്തിലമ്പലത്ത് വാഹനങ്ങള്‍ ആക്രമിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സ്ഥലം സന ്ദര്‍ശിച്ച ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. പ്രദേശത്ത് അക്രമങ്ങള്‍ നടത്തുന്ന സാമൂഹികവിരുദ്ധരുടെ നടപടിയിൽ അദ്ദേഹം പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വി.എ. നാരായണന്‍, വി. രാധാകൃഷ്ണന്‍, സജീവ് മാറോളി, അഡ്വ. സി.ടി സജിത്ത്, വി.സി. പ്രസാദ്, കെ.ഇ. പവിത്രരാജ്, കെ. വിജയകൃഷ്ണന്‍, എം.പി. അസൈനാര്‍ എന്നിവരും സതീശൻ പാച്ചേനി െക്കാപ്പമുണ്ടായിരുന്നു. ഫിറ്റ് ഇന്ത്യ മൂവ്‌മൻെറ് തലശ്ശേരി: ദേശീയ കായികദിനത്തിൻെറ ഭാഗമായി തലശ്ശേരി സായി സൻെററിൻെറ നേതൃത്വത്തില്‍ 'ഫിറ്റ് ഇന്ത്യ മൂവ്‌മൻെറ്' സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ഉദ്ഘാടനംെചയ്യും. ചടങ്ങില്‍ അന്തര്‍ദേശീയ വോളിബാള്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മിനിമോള്‍ അബ്രഹാം, ഇന്ത്യന്‍ ഫെന്‍സിങ് താരം റീഷ പുതുശ്ശേരി എന്നിവര്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്ന താരങ്ങള്‍ ഫിറ്റ്‌നസ് ഡെമോണ്‍സ്‌ട്രേഷന്‍ അവതരിപ്പിക്കും. കൗണ്‍സില്‍ യോഗം തലശ്ശേരി: തലശ്ശേരി നഗരസഭ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നഗരസഭ ഓഫിസില്‍ നടക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Next Story