Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 11:32 PM GMT Updated On
date_range 28 Aug 2019 11:32 PM GMTഅക്രമികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം
text_fieldsമാഹി: മാഹി റെയിൽവേ സ്റ്റേഷനു സമീപമുള്ള മംഗലശ്ശേരി ഹോട്ടലിൽ അക്രമം നടത്തിയവരെ മൂന്നു ദിവസമായിട്ടും അറസ്റ്റ് ച െയ്യാത്തതിൽ മാഹി റെയിൽവേ സ്റ്റേഷൻ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. രാത്രി മദ്യപിച്ചെത്തിയവർക്ക് ഭക്ഷണം നൽകാത്തതിന് മംഗലശ്ശേരി ഹോട്ടൽ ഉടമ കുനിയിൽ ശ്രീജു, ഭാര്യ വിജില എന്നിവർക്കാണ് മർദനമേറ്റത്. ചോമ്പാല പൊലീസിൻെറ ഭാഗത്തുനിന്ന് നിഷ്ക്രിയത്വം തുടർന്നാൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. നിരന്തരമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ക്രിമിനലുകളുടെ വിളയാട്ടം ഒരു പരിധിവരെ കുറക്കുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചുതരണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.കെ. ശ്രീജേഷ്, കെ. മോഹനൻ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണെന്ന് ചോമ്പാല സി.ഐ ടി.പി. ബിനീഷ് അറിയിച്ചു.
Next Story