Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:02 AM IST Updated On
date_range 29 Aug 2019 5:02 AM ISTപ്രചാരണം വസ്തുതാവിരുദ്ധം
text_fieldsbookmark_border
മാഹി: മാഹിയിലെ സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ നിർദേശമനുസരിച്ച് ഉയർന്ന നിരക്കിലുള്ള വീട്ടുവാടക അലവൻസ ് (എച്ച്.ആർ.എ) അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി എന്നതരത്തിലുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് മാഹി ഫെഡറേഷൻ ഓഫ് സർവിസ് അസോസിയേഷൻ സെക്രട്ടറി ഇ.വി. രാമചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. മാഹിക്ക് ചുറ്റുമുള്ള പഞ്ചായത്തുകളെ കണ്ണൂർ, കോഴിക്കോട് നഗരങ്ങളുടെ പട്ടികയിൽപെടുത്തി അവിടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉയർന്ന നിരക്കിലുള്ള എച്ച്.ആർ.എ ലഭിക്കുന്നുണ്ട്. എന്നാൽ, ഭരണപരമായി മാഹി പുതുച്ചേരി സംസ്ഥാനത്തിൽപെട്ടതിനാൽ മേൽപറഞ്ഞ നഗരങ്ങളുടെ അർബൻ എംഗ്ലോമറേഷനിൽ വരില്ല. ജനസംഖ്യ, ജനസാന്ദ്രത, കാർഷികേതര വരുമാനം തുടങ്ങിയ മാനദണ്ഡത്തിൻെറ അടിസ്ഥാനത്തിൽ അർബൻ എഗ്ലോമറേഷനിൽപെടാൻ മാഹി സർവഥാ യോഗ്യവുമാണ്. ഭൂമിശാസ്ത്രപരമായി വളരെ അകലെയായതിനാൽ പുതുച്ചേരി നഗരപരിധിയിലും മാഹിയെ ഉൾപ്പെടുത്താൻ നിർവാഹമില്ല. ഇതിന് കേന്ദ്ര ആഭ്യന്തര-ധന-പേഴ്സനൽ മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് സ്പെഷൽ ഓർഡറിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story