Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:02 AM IST Updated On
date_range 29 Aug 2019 5:02 AM ISTപൊലീസിെൻറ പിൻബലത്തിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുന്നു -^എം.എസ്.എഫ്
text_fieldsbookmark_border
പൊലീസിൻെറ പിൻബലത്തിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുന്നു --എം.എസ്.എഫ് പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ പൊലീസ് ന ോക്കിനിൽക്കെ കാമ്പസിൽ കയറി വിദ്യാർഥികളെ ആക്രമിക്കുകയും അധ്യാപകരെ കൈയേറ്റംചെയ്യാൻ ശ്രമിക്കുകയും ചെയ്ത നടപടിയിൽ എം.എസ്.എഫ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കാമ്പസിലെ അക്രമങ്ങളിൽ പൊലീസ് നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ പരാതി നൽകിയിട്ടും െപാലീസിൻെറ സാന്നിധ്യത്തിൽ കോളജ് കോമ്പൗണ്ടിനകത്തും കാൻറീനിലും കയറി പുറേമനിന്നെത്തിയ എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് ആരോപിച്ചു. എൻ.എ.എം കോളജ് യൂനിറ്റ് എം.എസ്.എഫ് പ്രസിഡൻറ് സി.പി. നുജൂം, ജനറൽ സെക്രട്ടറി ജൗഹർ ഷാനിദ് എന്നീ വിദ്യാർഥികളെയാണ് എസ്.എഫ്.ഐയുടെ നേതാക്കളും പ്രവർത്തകരും ചേർന്ന് മർദിച്ചതെന്നും ഇലക്ഷൻ നിർത്തിവെക്കാനുള്ള ബോധപൂർവമായ ശ്രമമാണ് എസ്.എഫ്.ഐ നടത്തുന്നതെന്നും എം.എസ്.എഫ് ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൻ ആരോപിച്ചു. ജില്ല പ്രസിഡൻറ് ഷജീർ ഇഖ്ബാൽ, ട്രഷറർ സാദിഖ് പാറാട്, അനസ് കുട്ടക്കെട്ടിൽ, അഷ്ഫാഖ് കടവത്തൂർ, ഒ.പി. ഹസീബ്, റിഷാദ് ചാത്തോത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story