Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right8425 കോടി രൂപയുടെ...

8425 കോടി രൂപയുടെ പുതുച്ചേരി ബജറ്റ്

text_fields
bookmark_border
മാഹി: 8425 കോടി രൂപയുടെ പദ്ധതികളടങ്ങിയ സമ്പൂർണ പുതുച്ചേരി സംസ്ഥാന ബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി. നാരാ യണസാമി ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. ഇതിൽ 5435 കോടി രൂപ സംസ്ഥാന വിഹിതവും 1890 കോടി രൂപ കേന്ദ്രസഹായവുമാണ്. കേന്ദ്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടും കടപ്പത്രവുമായി 1100 കോടി രൂപ കണ്ടെത്തും. മൊത്തം ബജറ്റിൽ 1896 കോടി സർക്കാർ ജീവനക്കാരുടെ ശമ്പളവും 930 കോടി പെൻഷനുമായി നീക്കിവെക്കും. 1550 കോടി സർക്കാർ പലിശ തിരിച്ചടവിനും 1250 കോടി വൈദ്യുതി വാങ്ങുവാനും നീക്കിവെച്ചു. വിധവ -വാർധക്യ പെൻഷനും മറ്റു ക്ഷേമ പെൻഷനുകൾക്കും 573 കോടി രൂപയും പൊതുമേഖല സഹകരണ സംഘങ്ങൾക്കുള്ള ഗ്രാൻറ്/ സബ്സിഡിയിനത്തിൽ 889 കോടിയും ചെലവഴിക്കും. വികസനത്തിന്‌ നാമമാത്ര തുക മാത്രമാണുള്ളത്‌. കൂടാതെ മയ്യഴിക്കായി പ്രത്യേക പദ്ധതികളുമില്ല. സ്‌കൂൾ ഓഫ്‌ എക്‌സലൻസ്‌ പദ്ധതിയിൽ ഓരോ മണ്ഡലത്തിലെയും ഒരു സ്‌കൂൾ തെരഞ്ഞെടുക്കും. ഇതിൽ മയ്യഴിയിലെ ഒരു സ്‌കൂളും ഉൾപ്പെടും. മികവുള്ള വിദ്യാലയങ്ങളായി ഇവയെ പ്രത്യേകം പ്രോത്സാഹിപ്പിക്കും. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഒരുകോടിയിൽനിന്ന് രണ്ട് കോടിയാക്കി വർധിപ്പിച്ചു. സൗജന്യ അരിവിതരണം മഞ്ഞക്കാർഡുകൾക്ക് 10 കിലോ ആയും ചുവന്ന കാർഡുകൾക്ക് 20 കിലോ ആയും തുടരും. തുക ബാങ്ക് വഴി അയക്കുന്ന സംവിധാനം നിർത്തലാക്കി. കൂടാതെ കഴിഞ്ഞവർഷം കേന്ദ്രസർക്കാർ ഹെറിറ്റേജ്‌-സ്‌പിരിച്വൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച 225 കോടിയുടെ പദ്ധതി ഇത്തവണ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. യാനത്ത്‌ ജിപ്‌മർ സൻെററിനും ആശുപത്രി വികസനത്തിനുമായി 138 കോടി അനുവദിച്ചിട്ടുണ്ട്‌. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക കേന്ദ്രം സ്ഥാപിക്കും. എൻജിനീയറിങ് കോളജുകൾക്ക് പ്രത്യേക യൂനിവേഴ്സിറ്റി. ദേശീയ കായിക മേളകളിൽ പുരസ്കാരം നേടുന്നവർക്ക് സമ്മാനം 10,000 രൂപ 25,000 രൂപയാക്കി ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story