Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 11:32 PM GMT Updated On
date_range 28 Aug 2019 11:32 PM GMTവാരാണസിയിൽ ആക്രമണത്തിന് ലശ്കർ ശ്രമമെന്ന് സീ ന്യൂസ്
text_fieldsവാരാണസിയിൽ ആക്രമണത്തിന് ലശ്കർ ശ്രമമെന്ന് സീ ന്യൂസ് ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിൽ ആക്രമണം നടത്താൻ ഭീക രസംഘടനയായ ലശ്കറെ ത്വയ്യിബ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് സീ ന്യൂസിൻെറ റിപ്പോർട്ട്. രാജ്യത്തിൻെറ വിവിധ കേന്ദ്രങ്ങൾ ഇവർ ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ലക്ഷ്യമിട്ട ലശ്കർ ഇവിടെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമം തുടങ്ങിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായും ഹിന്ദി വാർത്താചാനലായ സീ ന്യൂസ് പറയുന്നു. ഏതാനും മാസമായി നഗരം ലശ്കറിൻെറ നിരീക്ഷണത്തിലാണ്. ഭീകരർ വാരാണസി സന്ദർശിക്കുകയും ചെയ്തു. ഉമർ മദനി, നേപ്പാളിൽനിന്നുള്ള മറ്റൊരു ലശ്കർ അംഗം എന്നിവർ കഴിഞ്ഞ മേയ് ഏഴു മുതൽ 11 വരെ നഗരത്തിൽ താമസിച്ചുവെന്നും വാർത്ത വിശദമാക്കുന്നു. യു.പിയിലെ ഗോരഖ്പുർ, ഫൈസാബാദ് നഗരങ്ങളിൽ ആക്രമണസാധ്യതയുണ്ടെന്ന് കഴിഞ്ഞ ജൂണിൽ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
Next Story