Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2019 11:32 PM GMT Updated On
date_range 27 Aug 2019 11:32 PM GMTകണ്ണൂർ കോർപറേഷൻ സെക്രട്ടറിക്ക് സ്ഥലംമാറ്റം
text_fieldsകണ്ണൂർ: കോർപറേഷൻ സെക്രട്ടറി പി. രാധാകൃഷ്ണന് തൃശൂർ കോർപറേഷൻ സെക്രട്ടറിയായി സ്ഥലംമാറ്റം. കോഴിക്കോട് കോർപറേഷൻ അഡീനഷൽ സെക്രട്ടറി ഡി. സാജുവിനെ കണ്ണൂർ കോർപറേഷൻെറ സെക്രട്ടറിയായും നിയമിച്ചു. കണ്ണൂർ കോർപറേഷൻ അഡീഷനൽ സെക്രട്ടറി പി.കെ. സജീവിനെ കോഴിക്കോട് കോർപറേഷൻ അഡീഷനൽ സെക്രട്ടറിയായും നിയമിച്ച് തേദ്ദശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കണ്ണൂർ കോർപറേഷനിൽ രണ്ട് വർഷവും മൂന്ന് മാസവും നീണ്ടുനിന്ന സേവനത്തിനൊടുവിലാണ് രാധാകൃഷ്ണൻ പുതിയ ചുമതലയുമായി തൃശൂരിലേക്ക് പോകുന്നത്. പുതിയ കോർപറേഷനായ കണ്ണൂരിൽ ഭരണകാര്യങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിന് നിലകൊണ്ട അദ്ദേഹം ഭരണ, പ്രതിപക്ഷങ്ങളുടെ ആദരവ്പിടിച്ചുപറ്റിയാണ് മടങ്ങുന്നത്. കണ്ണൂർ കോർപറേഷനിലെ മേയർക്കെതിരായ അവിശ്വാസത്തിന് സാക്ഷിയായ രാധാകൃഷ്ണൻ ഡെപ്യൂട്ടി മേയർെക്കതിരായ അവിശ്വാസ പ്രമേയവും പുതിയ മേയർ തെരഞ്ഞെടുപ്പിനുള്ള തീയതിയും അടുത്തിരിക്കെയാണ് മടങ്ങുന്നത്. കണ്ണൂർ നഗരസഭയായിരുന്നപ്പോൾ രണ്ടുവർഷം സെക്രട്ടറിയായിരുന്നു. തളിപ്പറമ്പ് സ്വദേശിയായ രാധാകൃഷ്ണൻ കൂത്തുപറമ്പ് നഗരസഭ സെക്രട്ടറിയായാണ് ഒൗദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് മലപ്പുറം, തളിപ്പറമ്പ്, ഗുരുവായൂർ, തലശ്ശേരി നഗരസഭകളിലും സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നാക്ക വികസന കോർപറേഷൻ കണ്ണൂർ റീജനൽ മാനേജറായും പ്രവർത്തിച്ചു.
Next Story