Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിവെള്ളപരിശോധന...

കുടിവെള്ളപരിശോധന ക്യാമ്പും ബോധവത്​കരണവും

text_fields
bookmark_border
പെരിങ്ങത്തൂർ: പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രവും ഐ.ആർ.പി.സി പെരിങ്ങളം 14ാം വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത ്തിൽ സൗജന്യ കുടിവെള്ള പരിശോധന ക്യാമ്പും ആരോഗ്യ ശുചിത്വബോധവത്കരണ ക്ലാസും നടത്തി. മഴക്കെടുതിയിൽ മികച്ച ദുരിതാശ്വാസ പ്രവർത്തനം നടത്തിയ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിനെയും വൈറ്റ് ഗാർഡിനെയും അനുമോദിക്കൽ ചടങ്ങും പുല്ലൂക്കര നോർത്ത് എൽ.പി സ്കൂളിൽ നടന്നു. പാനൂർ നഗരസഭ കൗൺസിലർ കെ. ബാലൻ അധ്യക്ഷത വഹിച്ചു. പെരിങ്ങളം പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എം.കെ. ധന്യ ഉദ്ഘാടനം നിർവഹിച്ചു. വി.പി. ഷിനോജ്, വി. ഗോപാലൻ മാസ്റ്റർ, എം.ഒ. സഹദേവൻ മാസ്റ്റർ, രാജേഷ് കൊച്ചിയങ്ങാടി, ഹെൽത്ത് ഇൻസ്പെക്ടർ റഫീക്ക്, എസ്. മഹേഷ് കൊളോറ എന്നിവർ സംസാരിച്ചു. കെ. ദാസൻ മാസ്റ്റർ സന്നദ്ധപ്രവർത്തകരെ അനുമോദിച്ചു. എ.കെ. ശോഭന സ്വാഗതവും സി.കെ. ബിന്ദു നന്ദിയും പറഞ്ഞു. തുടർന്ന് ഐ.ആർ.പി.സി നൽകുന്ന അണുമുക്ത ബോട്ടിൽ വിതരണവുമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story