Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 11:32 PM GMT Updated On
date_range 26 Aug 2019 11:32 PM GMTഎഴുത്തുകാരൻ വ്യാപാരച്ചരക്കാക്കരുത് -^എൻ. ശശിധരൻ
text_fieldsഎഴുത്തുകാരൻ വ്യാപാരച്ചരക്കാക്കരുത് --എൻ. ശശിധരൻ എടക്കാട്: വായന എന്നത് സാധാരണ മനുഷ്യർക്ക് സാധ്യമാകാത്തത്രയും ആഴത്തിൽ ലോകത്തെ അറിയാനുള്ള ഉപാധിയാണെന്നും എഴുത്ത് എന്നത് ലോകത്തിൻെറ വിസ്തൃതി വിപുലമാക്കുന്ന ഒന്നാണെന്നും നിരൂപകൻ എൻ. ശശിധരൻ പറഞ്ഞു. എടക്കാട് സാഹിത്യവേദിയുടെ 28ാമത് പ്രതിമാസ പരിപാടിയിൽ 'വായനയുടെ സാംസ്കാരിക സ്വരൂപങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ എഴുത്തുകാർ പ്രാദേശികതയിലൂന്നിയാണ് എഴുതുന്നത്. എന്നാലത് സാർവദേശീയവുമാണ്. മാധ്യമങ്ങൾക്കും മറ്റും എഴുന്നള്ളിച്ച് നടക്കാനുള്ള വ്യാപാരച്ചരക്കായി എഴുത്തുകാരൻ മാറരുത്- -അദ്ദേഹം പറഞ്ഞു. ടി.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദ് അശ്റഫ്, അമൃത വിശ്വനാഥ്, കെ.വി. ജയരാജൻ, എം.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. കെ.ടി. ബാബുരാജ്, ഷാഫി ചെറുമാവിലായി, വി.കെ. റീന, സതീശൻ മോറായി, ഷൈന, കളത്തിൽ ബഷീർ എന്നിവർ സംബന്ധിച്ചു. പി. മോഹനൻ സ്വാഗതവും എം.കെ. മറിയു നന്ദിയും പറഞ്ഞു.
Next Story