Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരണ്ടുകിലോ കഞ്ചാവുമായി...

രണ്ടുകിലോ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
തലശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി ഒരാൾ തലശ്ശേരിയിൽ പൊലീസ് പിടിയിലായി. കൂത്തുപറമ്പ് മൂര്യാട് റസിയ മൻസിലിൽ മുഹ മ്മദ് ഷാഫിയാണ് (64) പിടിയിലായത്. രണ്ട് കിലോ ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. തലശ്ശേരിയിൽ വിൽപനക്കായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളിൽ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി.ഐ കെ. സനൽകുമാർ, എസ്.ഐ ബിനു മോഹൻ എന്നിവരാണ് ഷാഫിയെ പിടികൂടിയത്. തലശ്ശേരി കടൽപാലം പരിസരത്തെ സബ് ഏജൻറുമാർക്ക് കൈമാറാൻ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഇയാളുടെ കൂട്ടാളികളെ പൊലീസ് തിരയുന്നുണ്ട്. തലശ്ശേരിയും പരിസരങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും വ്യാപകമായതായി വിവരമുണ്ട്. പൊലീസ്, എക്സൈസ് അധികൃതരുടെ പരിശോധന പലപ്പോഴും പ്രഹസനമാവുകയാണ്. സേനയിലെ ചിലർ തന്നെ പരിേശാധനക്കിറങ്ങുന്ന വിവരം മുൻകൂട്ടി ലഹരി വിൽപനക്കാർക്ക് ചോർത്തിനൽകുന്നതായാണ് വിവരം. ഇന്നലെ പിടിയിലായ മുഹമ്മദ് ഷാഫിക്കെതിരെ ധർമടം പൊലീസിലും വടകര എക്സൈസിലും കഞ്ചാവ് കടത്തിയതിന് കേസുണ്ട്. മൂന്ന് മാസം മുമ്പ് വടക്കുമ്പാടിനടുത്തുെവച്ച് കഞ്ചാവ് കൈമാറുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടതാണ് ഇയാൾ. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് തിങ്കളാഴ്ച ഷാഫിയെ പൊലീസ് പിടികൂടിയത്. പിടികൂടിയ കഞ്ചാവും അറസ്റ്റിലായ ഷാഫിയെയും വടകര നർകോട്ടിക്ക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story