Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 11:32 PM GMT Updated On
date_range 26 Aug 2019 11:32 PM GMTദുരിതാശ്വാസ നിധിയുടെ ബോധവത്കരണവുമായി സൈക്കിൾയാത്ര
text_fieldsചെറുവത്തൂർ: ദുബൈയിൽനിന്ന് നാട്ടിലേക്കുള്ള യാത്രയിൽ വീട്ടിലെത്താനുള്ള തിടുക്കമായിരുന്നില്ല ഷാഫിക്ക്. മറിച് ച് പ്രളയദുരിതം അനുഭവിക്കുന്നവർക്ക് തണലേകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ബോധവത്കരണം നടത്തുക എന്നത് മാത്രമാണ്. ഇതിനായി തെരഞ്ഞെടുത്ത മാർഗം സൈക്കിൾ യാത്രയും. ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ ഷാഫി തയ്യിൽമാനാണ് ദുബൈയിൽനിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. കൂടെ കരുതിയ സൈക്കിളിൽ ബോധവത്കരണ ബോർഡ് സ്ഥാപിച്ച് അന്നുതന്നെ കാസർകോേട്ടക്ക് യാത്ര തുടങ്ങി. ഭീമാപള്ളി, പത്മനാഭ സ്വാമി ക്ഷേത്രം പാലയൂർ പള്ളി, മാലിക് ഇബിൻ ദീനാർ എന്നിവിടങ്ങയിൽ സന്ദർശനം നടത്തിയായിരുന്നു യാത്ര. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യൂ, ദുരിതബാധിതരെ കരകയറ്റൂ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. ദുബൈയിൽ 800 ഫിക്സിങ് കമ്പനിയിൽ മാനേജറാണ് ഷാഫി. ആറു ദിവസങ്ങൾക്കുശേഷം യാത്ര കാസർകോട് ജില്ലയിലെ കാടങ്കോട് സമാപിച്ചു. ഗ്രീൻ സ്റ്റാർ ക്ലബ് ഷാഫിക്ക് സ്വീകരണം നൽകി. ഭാര്യ ഷമീല, മക്കളായ അയേഷ, അലൻ എന്നിവർ ഷാഫിയുടെ യാത്രക്ക് നിറഞ്ഞ പ്രോത്സാഹനമാണ് നൽകിയത്.
Next Story