Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 11:32 PM GMT Updated On
date_range 26 Aug 2019 11:32 PM GMTകരയിടിച്ചിൽ: വൈദ്യുതി തൂൺ അപകടാവസ്ഥയിൽ
text_fieldsശ്രീകണ്ഠപുരം: പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കരയിടിച്ചിൽ രൂക്ഷമായ ചാക്യാറയിൽ ജനങ്ങൾക്ക് ഭീതിയായി വൈദ്യുതി തൂൺ. മണ്ണ് ഒലിച്ചുപോയി സമീപത്തെ വീട്ടിലേക്ക് ഇളകിവീഴാറായ സ്ഥിതിയാണ്. ത്രീ ഫേസ് ലൈൻ പോകുന്ന തൂൺ നിലവിൽ റോഡിൽ നിന്നാൽ കൈയ്യെത്താവുന്ന ദൂരത്താണുള്ളത്. കരയിടിച്ചിൽ രൂക്ഷമായതോടെ ഏതുനിമിഷവും തൂൺ നിലംപതിക്കാവുന്ന സ്ഥിതിയാണ്. പുഴയോരത്തോട് ചേർന്ന് കിടക്കുന്ന ചാക്യാറ റോഡിൻെറ ഭാഗങ്ങളെല്ലാം കരയെടുത്ത നിലയിലാണ്. പല സ്ഥലങ്ങളിലും വിണ്ടുകീറി ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. കോട്ടൂർ പാലത്തിനിരുവശവും കരയിടിച്ചിലും രൂക്ഷമാണ്. ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്രം, നിവിൽ ആശുപത്രി എന്നിവയുടെ പരിസരത്തെ നല്ലൊരു ഭാഗവും പുഴയിലേക്കിടിഞ്ഞു. ക്രഷറിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ ശ്രീകണ്ഠപുരം: ക്രഷറിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ചേപ്പറമ്പിലെ ക്രഷറിൽ നിന്നാണ് എം സാൻഡ് കലർന്ന മലിനജലം തോടിലേക്ക് ഒഴുക്കിവിടുന്നത്. രണ്ടുവർഷം മുമ്പ് ഇത്തരത്തിൽ മലിനജലം ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് എം സാൻഡ് കഴുകിയുണ്ടാകുന്ന വേസ്റ്റ് ഉണക്കി സൂക്ഷിക്കുകയും ശേഷം ശുദ്ധീകരിച്ച വെള്ളം മാത്രം തോടിലൂടെ ഒഴുക്കാൻ ധാരണയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് വീണ്ടും രാസവസ്തു കലർന്ന മലിനജലം ഒഴുക്കിവിടുന്നതെന്ന് നാട്ടുകാർ പറയുന്നു. തോട് കടന്നുപോകുന്ന കരയത്തുംചാൽ, കോറങ്ങോട്, ചെമ്പന്തൊട്ടി നിവാസികളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവുമുണ്ട്. തോടിൻെറ പരിസരങ്ങളിൽ താമസിക്കുന്നവർക്ക് അലർജി രോഗങ്ങളുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ശക്തമായ രീതിയിൽ മാലിന്യം തോടിലൂടെ ഒഴുക്കിവിട്ടതോടെ കരയത്തുംചാൽ നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് ശ്രീകണ്ഠപുരം എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പൊലീസും നഗരസഭ കൗൺസിലർമാരും സ്ഥലത്തെത്തി.
Next Story