Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2019 11:32 PM GMT Updated On
date_range 26 Aug 2019 11:32 PM GMTസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ട ിജൻറ് മറ്റ് വിഭാഗത്തിലെ ജീവനക്കാർക്കും ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവായി. 2019 മാർച്ചിലെ ശമ്പള പരിഷ്കരണത്തിനുശേഷം 27,360 രൂപയോ അതിൽ കുറവോ (പരിഷ്കരണത്തിന് മുമ്പ് 26,344 രൂപയോ അതിൽ കുറവോ) വേതനം പറ്റുന്ന ജീവനക്കാർക്ക് 4000 രൂപയാണ് ബോണസായി അനുവദിച്ചത്. കഴിഞ്ഞ മാർച്ച് 31 മുതൽ സർവിസിലുള്ളതും 201819 സാമ്പത്തികവർഷത്തിൽ കുറഞ്ഞത് ആറുമാസമെങ്കിലും തുടർച്ചയായി സർവിസിലുള്ളതുമായ ജീവനക്കാർക്കും ബോണസിന് അർഹതയുണ്ടാകും. ഈ വർഷം മാർച്ച് 31ന് മുമ്പ് സർവിസിൽനിന്ന് വിരമിച്ചവർക്കും വിടുതൽ വാങ്ങിയവർക്കും 201819 സാമ്പത്തികവർഷത്തിൽ ആറുമാസം തുടർച്ചയായ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അവർക്കും ബോണസിന് അർഹതയുണ്ടായിക്കുമെന്നും ധനവകുപ്പിൻെറ ഉത്തരവിൽ പറയുന്നു. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നൽകും. ഒാണം അഡ്വാൻസ് 15,000 രൂപ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ അനുവദിച്ചു. 15,000 രൂപയിൽ കുറവ് ആവശ്യമുള്ളവർക്ക് ആയിരത്തിൻെറ ഗുണിതങ്ങളായ തുക അനുവദിക്കുമെന്ന് ധനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. അനുവദിക്കുന്ന തുക ഒക്ടോബർ മാസം മുതൽ അഞ്ച് മാസഗഡുക്കളായി ശമ്പളത്തിൽനിന്ന് പിടിക്കും. പാർട്ട്ടൈം കണ്ടിജൻറ് ജീവനക്കാർ, എല്ലാം വകുപ്പുകളിലെയും എൻ.എം.ആർ/ സി.എൽ.ആർ/ സീസണൽ വർക്കർമാർ, കൃഷിഫാമുകളിലെ സ്ഥിരം വർക്കർമാർ, സർക്കാർ വകുപ്പുകളിലെ സ്ഥിരം തൊഴിലാളികൾ, പൊതുമരാമത്ത് വകുപ്പിൻെറ കീഴിൽ പ്രവർത്തിക്കുന്ന റീജനൽ വർക്ഷോപ്പുകളിലെ വർക്കർമാർ, കുടുംബാസൂത്രണ വളണ്ടിയർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് എന്നിവിടങ്ങളിലെ സ്ഥിരം അല്ലാത്ത വർക്കർമാർ, മൗണ്ടഡ് പൊലീസ് വിങ്ങിലെ ഗ്രാസ് കട്ടർമാർ എന്നിവർക്ക് 5000 രൂപയായിരിക്കും ഓണം അഡ്വാൻസ്. ഈ മാസം 29 മുതൽ ബോണസ് വിതരണം ചെയ്യും. പെൻഷൻകാർക്ക് 1000 രൂപ ഉത്സവബത്ത അനുവദിക്കും. സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഖിലേന്ത്യാ സർവിസിലെ ഓഫിസർമാർക്കും എയിഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പഞ്ചായത്തീരാജിലെ ജീവനക്കാർക്കും 4000 രൂപ ലഭിക്കും. എസ്.സി പ്രമോട്ടർമാർ, എസ്.ടി പ്രമോട്ടർമാർ, പബ്ലിക് കൗൺസൽ സമാനമായ തസ്തികയിലുള്ളവർക്ക് 1210 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകും. ആശവർക്കർമാർ, സാമൂഹികനീതി, ഗ്രാമവികസനം, അംഗൻവാടിബാലവാടി അധ്യാപകർ, ഹെൽപ്പർമാർ തുടങ്ങിയ വിഭാഗക്കാർക്ക് 1200 രൂപനിരക്കിൽ ഉത്സവബത്ത നൽകും.
Next Story