Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 11:31 PM GMT Updated On
date_range 23 Aug 2019 11:31 PM GMTസംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsപാനൂർ: ഇരുപത്തിയാറാമത് സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പിന് പാനൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡ റി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച തുടക്കമാവും. രാവിലെ ഏഴുമണി മുതൽ ഒഫിഷ്യൽ വെയിങ് ആരംഭിക്കും. വൈകീട്ട് മൂന്നുമണിക്ക് സംസ്ഥാന-ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ ഭാരവാഹികൾ പതാകയുയർത്തും. തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചാമ്പ്യൻഷിപ് ഒൗദ്യോഗികമായി ഉദ്ഘാടനംചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രത്യേകം തയാറാക്കിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിലെ മൂന്ന് വേദികളിലായി രാത്രി-പകൽ ഭേദമില്ലാതെ നടക്കുന്ന മത്സരത്തിൽ സീനിയർ, ജൂനിയർ, മിക്സഡ് വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽനിന്നും ജേതാക്കളായ ടീമുകൾക്കായി 700ൽപരം കായികതാരങ്ങൾ മത്സരിക്കും. ഞായറാഴ്ച വൈകീട്ട് ചാമ്പ്യൻഷിപ്പ് സമാപിക്കും. കണ്ണൂർ ജില്ല ഇതാദ്യമായാണ് സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്.
Next Story